കൊച്ചി: ഒന്നാം യു.പി.എ സർക്കാരിൽ ആർ.ജെ.ഡിയുടെ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്ന രഘുവംശ പ്രസാദ് യാദവ് അവതരിപ്പിച്ച തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ നരേന്ദ്രമോദി സർക്കാർ പരിശ്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പറഞ്ഞു.ജനതാ ലേബർ യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരുവിന്റെ ക്രിസ്മസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
തൊഴിലുറപ്പ് വെറുമൊരു പദ്ധതിയല്ല. ഗ്രാമങ്ങളിൽ വലിയമാറ്റം സൃഷ്ടിച്ച പദ്ധതിയാണ്. ......
കൊച്ചി: കഴിഞ്ഞ 14 ദിവസങ്ങളായി എറണാകുളം ബസിലിക്കയിൽ തുടരുന്ന ഉപരോധ പ്രതിഷേധം ക്രിസ്തുമസ് ദിനങ്ങൾ അടുത്തതോടെ രൂക്ഷമായി.കോടതി ഉത്തരവുകൾ ലംഘിച്ച് ബസിലിക്കയുടെ മുറ്റത്ത് ക്രിസ്തുമസ് കർമ്മങ്ങൾക്കും ഡിക്കന്മാരുടെ ഡിക്കന്മാരുടെ വൈദീക പട്ടവും ബലമായി നടത്താനായി അതിരൂപത കൂരിയായുടെ നിർദ്ദേശപ്രകാരം മുറ്റത്ത് താൽക്കാലിക ദേവാലയ നിർമ്മാണം ആരംഭിച്ചതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ തുടങ്ങിയത്. നിർമ്മാണത്തിനുള്ള സാമഗ്ര ഹികൾ, കാർപറ്റ്, കസേര എന്നിവയുമായി തിങ്കളാഴ്ച പുലർച്ചെ മൂന്നു വലിയ ട്രക്കുകൾ ബസിലിക്കയിലെത്തി. ......
കൊച്ചി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം കൊണ്ട് രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ തമസ്കരിക്കാന്‍ ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നീക്കം അപലപനീയമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന്. ഗാന്ധി ഘാതകര്‍ തന്നെയാണ് പേര് പോലും അടര്‍ത്തിമാറ്റി രാജ്യത്ത് നിന്ന് ഗാന്ധി സ്മരണകളെ വിസമരിക്കാന്‍ ശ്രമിക്കുന്നത്. ......
പുത്തൻകുരിശ് : ഡിസംബർ 26 മുതൽ 31 വരെ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ മൈതാനിയിൽ നടക്കുന്ന യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ 36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പതാക ഉയർത്തി.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അത്താനാസിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. ......
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരെയും, ക്രിസ്തുമസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും ഭീഷണികളും തടസ്സപ്പെടുത്തലുകളും വർധിച്ചുവരുന്നുവെന്ന വാർത്തകൾ അതീവ ആശങ്കാജനകമാണ്. ചില തീവ്ര മത-സാമുദായിക സംഘടനകൾ നടത്തുന്ന ഈ അക്രമങ്ങളും അസഹിഷ്ണുതയും ഇന്ത്യയുടെ ബഹുസ്വരമായ സാംസ്കാരത്തിനും, മതനിരപേക്ഷമായ ആത്മാവിനും എതിരെയുള്ള വെല്ലുവിളിയാണ്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്നതും ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നതും നിരപരാധികളായ വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല. ......
ദോഹ: റീലുകളും ഷോർട് ഫിലിമുകളും കണ്ടന്റ് ക്രിയേഷനുകളും വഴി ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്ലാൻ സിയുടെ വിജയയാത്ര ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച “പ്ലാൻ സി – ഫിയസ്റ്റാ നൈറ്റ്” ദോഹയിൽ കലാസാംസ്കാരിക നിറസാന്നിധ്യങ്ങളോടെ അരങ്ങേറി.ദോഹയിലെ മദീനത്തിലെ ഡൈനാമിക് സ്പോർട്സിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്ലാൻ സി-യുടെ മുന്നിലും പിന്നിലും അണിനിരന്ന കലാകാരന്മാരും സുഹൃത്തുക്കളും, മാധ്യമ–സാംസ്കാരിക രംഗത്തെ പ്രമുഖരും സാന്നിധ്യം വഹിച്ചു.
സിനിമ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാകുന്ന ദോഹയിലെ പ്രിയപ്പെട്ട ചന്ദ്രമോഹൻ, ഹരിപ്രശാന്ത് വർമ്മ, RJ സൂരജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം, പ്ലാൻ സി-യുടെ പിന്നണിയിലെ നെടുംതൂണുകളായ ഡയറക്ടർ സുഹൈൽ കൊരമ്പയിൽ, ക്യാമറ കൈകാര്യം ചെയ്യുന്ന ഷംനാസ് സുലൈമാൻ എന്നിവരെയും ആദരിച്ചു.
റിയാസ് കരിയാട്, റീലോവ് രാമചന്ദ്രൻ, ഷബിത്, ജാൻസി റാണി, ഫൗസിയ എന്നിവരുടെ സംഗീതവിരുന്നിനാലും, സുനീതി & ടീം അവതരിപ്പിച്ച ആവേശഭരിതമായ നൃത്തപരിപാടികളാലും നിറഞ്ഞു.അബ്ദുൽ റൗഫ് കൊണ്ടോട്ടി, അഡ്വ. ......
ദോഹ:ഖത്തർ പൗരന്മാർക്കായി സബ്സിഡി നിരക്കിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കൾ ഇനി വീടുകളിലെത്തിക്കുന്ന ഹോം ഡെലിവറി സേവനം ആരംഭിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം (Ministry of Commerce and Industry) അറിയിച്ചു. Rafeeqയും Snoonuവുമുമായി സഹകരിച്ചാണ് പുതിയ സേവനം നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
പുതിയ പദ്ധതിയുടെ ഭാഗമായി, അർഹരായ ഗുണഭോക്താക്കൾക്ക് രാജ്യവ്യാപകമായി അവരുടെ ഭക്ഷ്യ റേഷൻ സാധനങ്ങൾ നേരിട്ട് വീടിന്റെ വാതിൽക്കൽ ലഭിക്കും.വിതരണത്തിന്റെ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി, ഗുണഭോക്താക്കൾക്ക് വെരിഫിക്കേഷൻ കോഡ് അയച്ചു തിരിച്ചറിയൽ സ്ഥിരീകരിച്ച ശേഷമായിരിക്കും ഡെലിവറി പൂർത്തിയാക്കുക.
ഈ സേവനത്തിനായി 25 ഖത്തർ റിയാൽ ഡെലിവറി ഫീസ് ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ......
ദോഹ:ഖത്തറിലെ ഫ്ലാമിംഗോ റെസ്റ്റോറന്റ് താൽക്കാലികമായി അടച്ചുപൂട്ടിയതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് നടപടി പ്രഖ്യാപിച്ചത്.
ഡിസംബർ 17, 2025 മുതൽ പ്രാബല്യത്തിൽ വന്ന അടച്ചുപൂട്ടൽ 30 ദിവസം തുടരും. ......